ന്യൂഡൽഹി: മണിപ്പുർ മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് വംശീയ കലാപത്തിന് ആഹ്വാനം ചെയ്തു എന്നു തെളിയിക്കുന്ന ഫോണ് സംഭാഷണം ഉൾപ്പെട്ട ഓഡിയോ റിക്കോർഡിംഗുകളുടെ (ശബ്ദരേഖ) സാന്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ഗാന്ധിനഗറിൽ നാഷണൽ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു.
48 മിനിറ്റ് ദൈർഘ്യമുള്ള ശബ്ദരേഖയുടെ പൂർണരൂപം പരിശോധനയ്ക്ക് വിധേയമാക്കാനാണ് ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.